ഹോം › കായികം

വാംഖഡെയിലും ടോസിന്റെ ഭാഗ്യം ന്യൂസിലാൻഡിന്; ബാറ്റിംഗ് തെരഞ്ഞെടുത്തു

By MJ Desk · 01 Nov 2024, 09:46 AM

ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റിലും ടോസിന്റെ ഭാഗ്യം ന്യൂസിലാൻഡിനൊപ്പം. ടോസ് നേടിയ കിവീസ് നായകൻ ടോം ലാഥം ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ന്യൂസിലാൻഡ് പരമ്പര വൈറ്റ് വാഷ് ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. അതേസമയം ഒരു ആശ്വാസ ജയമാണ് ഇന്ത്യയുടെ ലക്ഷ്യം ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. ജസ്പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. കെഎൽ രാഹുലിന് മൂന്നാം ടെസ്റ്റിലും അവസരമില്ല. സർഫറാസ് ഖാനെ നിലനിർത്താൻ ടീം തീരുമാനിക്കുകയായിരുന്നു. ന്യൂസിലാൻഡ് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരുക്കേറ്റ മിച്ചൽ സാന്റ്‌നർക്ക് പകരം ഇഷ് സോധിയും ടിം സൗത്തിക്ക് പകരം മാറ്റ് ഹെന്റിയും ടീമിലെത്തി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ആദ്യ രണ്ട് ദിവസം പേസിനെയും തുടർന്നുള്ള ദിവസങ്ങളിൽ സ്പിന്നിനെയും തുണയ്ക്കുന്ന പിച്ചാകും വാംഖഡെയിൽ എന്നാണ് കരുതുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-new zealand test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›