മനീഷ് പാണ്ഡെയുടെ ഒറ്റയാൾ പോരാട്ടം ഇന്ത്യയെ തുണയ്ക്കുമോ; കിവീസിന്റെ രണ്ട് വിക്കറ്റുകൾ വീണു

ന്യൂസിലാൻഡിനെതിരായ നാലാം ടി20 മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് 12 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ്
 

ന്യൂസിലാൻഡിനെതിരായ നാലാം ടി20 മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് 12 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലാണ്.

9 വിക്കറ്റുകൾ ശേഷിക്കെ കിവീസിന് ജയിക്കാൻ 54 പന്തിൽ 74 റൺസ് വേണം. 4 റൺസെടുത്ത ഗപ്റ്റിലും 64 റൺസെടുത്ത മൺറോയുമാണ് പുറത്തായത്. 21 റൺസുമായി സീഫർട്ട് ക്രീസിലുണ്ട്. ഗപ്റ്റിലിനെ ബുമ്ര പുറത്താക്കിയപ്പോൾ മൺറോ റൺ ഔട്ടാകുകയായിരുന്നു. 47 പന്തിൽ മൂന്ന് സിക്‌സും 6 ഫോറും സഹിതമാണ് മൺറോ 64 റൺസ് എടുത്തത്.

നേരത്തെ മനീഷ് പാണ്ഡെയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ 165 റൺസിൽ എത്തിച്ചത്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 165ൽ എത്തിയത്. പാണ്ഡെ 36 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു.

5 പന്തിൽ ഒരു സിക്‌സുൾപ്പെടെ 8 റൺസെടുത്ത സഞ്ജുവിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. പിന്നാലെ 11 റൺസുമായി കോഹ്ലിയും 1 റൺസെടുത്ത ശ്രേയസ്സ് അയ്യരും വീണു. 39 റൺസെടുത്ത രാഹുലിനെ സോധി വീഴ്ത്തി. ശിവം ദുബെ 12, വാഷിംഗ്ടണ് സുന്ദർ 0, ചാഹൽ 1 റൺസെടുത്തു. ഷാർദൂൽ താക്കൂർ 20 റൺസും സൈനി 11 റൺസുമെടുത്തു.