{"vars":{"id": "89527:4990"}}

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന സ്ക്വാഡിൽ

 

ബ്യൂണസ് അയർസ്: ലോകകപ്പിനുള്ള അർജന്റീന ടീമിൽ നിർണായക മാറ്റം. പരിക്കേറ്റ് പുറത്തായ ഡിഫെൻഡർ ലിയോനാർഡോ ബലേർഡിക്ക് (Leonardo Balerdi) പകരക്കാരനായി മാർക്കോസ് സെനേസിയെ (Marcos Senesi) അർജന്റീന സ്ക്വാഡിൽ ഉൾപ്പെടുത്തി. അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.

​വലത് കാലിലെ പേശിക്കേറ്റ പരിക്ക് (Calf Injury) കാരണമാണ് മാഴ്സെ (Marseille) താരം ബലേർഡിയെ 26 അംഗ അർജന്റീന ടീമിൽ നിന്ന് ഒടുവിൽ ഒഴിവാക്കേണ്ടി വന്നത്. തുടർന്നാണ് പ്രീമിയർ ലീഗിൽ ബേൺമൗത്തിനായി മികച്ച പ്രകടനം പുറത്തെടുക്കുകയും അടുത്തിടെ ടോട്ടനത്തിലേക്ക് മാറുകയും ചെയ്ത 29 കാരനായ സെനേസിക്ക് ടീമിലേക്ക് വിളിയെത്തിയത്.

​കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ ബേൺമൗത്തിനെ ആറാം സ്ഥാനത്ത് എത്തിക്കുന്നതിലും ചരിത്രത്തിലാദ്യമായി യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിലും സെനേസി നിർണായക പങ്ക് വഹിച്ചിരുന്നു. നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീന തങ്ങളുടെ ആദ്യ മത്സരത്തിൽ അൾജീരിയയെയാണ് നേരിടുന്നത്.