ഹോം › കായികം

ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് കൂട്ട തകർച്ച; 10 റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീണു

By MJ Desk · 17 Oct 2024, 10:19 AM

ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മഴയെ തുടർന്ന് മത്സരത്തിന്റെ ആദ്യ ദിനം നഷ്ടപ്പെട്ടിരുന്നു. രണ്ടാം ദിവസമാണ് ടോസ് പോലും സാധ്യമായത്. അതേസമയം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കനത്ത തകർച്ചയെ നേരിടുകയാണ്. 10 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത് സ്‌കോർ 9ൽ നിൽക്കെ രണ്ട് റൺസെടുത്ത രോഹിത് ശർമയെ സൗത്തി പുറത്താക്കി. തൊട്ടുപിന്നാലെ വിരാട് കോഹ്ലി പൂജ്യത്തിന് വീണു. പിന്നാലെ എത്തിയ സർഫറാസ് ഖാനും പൂജ്യത്തിന് വീണതോടെ ഇന്ത്യ 10ന് 3 വിക്കറ്റ് എന്ന ദയനീയമായ സ്ഥിതിയിലേക്ക് എത്തി നിലവിൽ എട്ട് റൺസെടുത്ത യശസ്വി ജയ്‌സ്വാളും രണ്ട് റൺസെടുത്ത റിഷഭ് പന്തുമാണ് ക്രീസിൽ. 12ന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-new zealand test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›