ശ്രീലങ്കയിൽ ക്രിക്കറ്റിലെ ഒത്തുകളി ഇനി ക്രിമിനൽ കുറ്റം; പത്ത് വർഷം തടവുശിക്ഷ

ക്രിക്കറ്റിലെ അഴിമതി ആരോപണങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായി ശ്രീലങ്ക. രാജ്യത്ത് ഒത്തുകളി ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു. കായിക മന്ത്രി ഹരിൻ ഫെർണാണ്ടോ ഇതുസംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു മുൻ
 

ക്രിക്കറ്റിലെ അഴിമതി ആരോപണങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായി ശ്രീലങ്ക. രാജ്യത്ത് ഒത്തുകളി ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു. കായിക മന്ത്രി ഹരിൻ ഫെർണാണ്ടോ ഇതുസംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു

മുൻ നായകനും ക്യാബിനറ്റ് മന്ത്രിയുമായ അർജുന രണതുംഗയുടെ പിന്തുണയോടെയാണ് ബിൽ അവതരിപ്പിച്ചത്. കായികവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്ന ബില്ലിന്റെ മൂന്ന് വായനകളും പാർലമെന്റ് പാസാക്കി.

ഒത്തുകളിയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഇതോടെ ക്രിമിനൽ കുറ്റമായി. നിയമം ലംഘിക്കുന്നവർക്ക് 10 വർഷം ജയിൽ ശിക്ഷയും നാല് കോടി രൂപ പിഴയും ചുമത്താനാണ് തീരുമാനം.