ഏഷ്യാ കപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങളിൽ നിന്ന് മാച്ച് റഫറി പൈക്രോഫ്റ്റിനെ നീക്കിയതായി റിപ്പോർട്ട്
ഏഷ്യാകപ്പിൽ പാക്കിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ നീക്കിയതായി റിപ്പോർട്ട്. പാക് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പൈക്രോഫ്റ്റിന് പകരം റിച്ചി റിച്ചാർഡ്‌സണാകും ബുധനാഴ്ച യുഎഇ-പാക്കിസ്ഥാൻ മത്സരം നിയന്ത്രിക്കുകയെന്നാണ് വിവരം
ഏഷ്യാ കപ്പ് ടൂർണമെന്റിൽ നിന്ന് പൈക്രോഫ്റ്റിനെ നീക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം നേരത്തെ ഐസിസി തള്ളിയിരുന്നു. തുടർന്നാണ് പാക്കിസ്ഥാൻ ഭാഗമാകുന്ന മത്സരങ്ങളിൽ നിന്ന് മാത്രം പൈക്രോഫ്റ്റിനെ മാറ്റാൻ തീരുമാനിച്ചത്. ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിന് ചെറിയ പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ഐസിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്
നാണക്കേട് ഒഴിവാക്കാൻ പാക് നായകന് ഒരു സന്ദേശം നൽകുക മാത്രമാണ് പൈക്രോഫ്റ്റ് ചെയ്തതെന്നാണ് ഐസിസി വിലയിരുത്തിയത്. മാച്ച് ഒഫിഷ്യലിനെ മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ഐസിസി കരുതുന്നു.