മെൽബണിൽ ഇന്ത്യയും പതറുന്നു; നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റ് ചെയ്യുന്ന ഇന്ത്യക്കും തകർച്ച. ഒന്നിന് 36 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം മൂന്ന്
 

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റ് ചെയ്യുന്ന ഇന്ത്യക്കും തകർച്ച. ഒന്നിന് 36 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ശുഭ്മാൻ ഗിൽ, പൂജാര, ഹനുമ വിഹാരി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്. നിലവിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിലാണ്

നല്ല രീതിയിൽ ബാറ്റ് ചെയ്തുവന്നിരുന്ന ഗില്ലാണ് ഇന്ന് ആദ്യം പുറത്തായത്. 65 പന്തിൽ 45 റൺസായിരുന്നു ഗില്ലിന്റെ സമ്പാദം. പിന്നാലെ 17 റൺസെടുത്ത പൂജാരയും മടങ്ങി. 21 റൺസെടുത്ത ഹനുമ വിഹാരിയും പോയതോടെ ഇന്ത്യ 4ന് 116 എന്ന നിലയിലേക്ക് വീണു

നിലവിൽ 33 റൺസുമായി നായകൻ രഹാനെയും 7 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 195 റൺസിന് പുറത്തായിരുന്നു. ഓസീസ് സ്‌കോറിനേക്കാൾ 60 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും