ഹോം › കായികം

വീണ്ടും മെസിയും നെയ്മറും ഒന്നിക്കുന്നു

By MJ News Desk · 26 Oct 2024, 09:47 PM

ബ്രസീലിയ: ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിക്കൊപ്പം ഒരു ജെഴ്‌സിക്ക് കീഴില്‍ ഒന്നിക്കാമെന്ന് റിപോര്‍ട്ട്. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാല്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം. എന്നാല്‍ സൗദി വിടാനുള്ള നീക്കം നെയ്മര്‍ നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. മുന്‍ സഹതാരവും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസ്സിക്കൊപ്പം അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ കളിക്കാനാണ് നെയ്മര്‍ ആലോചിക്കുന്നത്. ഇതാ ഉത്തരം മെസ്സിയുടെ ക്ലബ്ബായ ഇന്റര്‍ മയാമി നെയ്മറെ റാഞ്ചാനുള്ള നീക്കം ഇതിനകം നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഈ കൂടുമാറ്റം സംഭവിക്കുകയാണെങ്കില്‍ ഇതു മൂന്നാം തവണയായിരിക്കും മെസ്സിയെയും നെയ്മറെയും ഒരേ ക്ലബ്ബില്‍ കാണാന്‍ പോവുന്നത്. തുടക്കം ബാഴ്സിയില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയിലാണ് ലയണല്‍ മെസ്സിയും നെയ്മറും ആദ്യമായി ഒന്നിക്കുന്നത്. ദീര്‍ഘകാലം ഒരുമിച്ച് കളിച്ച ഇരുവരും നിരവധി കിരീട വിജയങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. അതിനു ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം ബാഴ്സ വിട്ട് ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിയിലേക്കു മാറുകയായിരുന്നു. വൈകാതെ ബാഴ്സയില്‍ നിന്നു മെസ്സിയും പിഎസ്ജിയിലേക്കു ചേക്കേറി. അവിടെ നിന്നാണ് രണ്ടു പേരും രണ്ടു വഴിക്കു പിരിയുന്നത്. മെസ്സി അമേരിക്കയിലേക്കു വിമാനം കയറിയപ്പോള്‍ നെയ്മര്‍ പറന്നത് സൗദിയിലേക്കായിരുന്നു. ഇപ്പോഴിതാ ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ സൗദി വിട്ട് പഴയ കൂട്ടൂകാരനോടൊപ്പം പന്ത് തട്ടാന്‍ പോവുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#football#messi#neymar

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›