ഹോം › കായികം

രോഹിത്ത് ലോക പരാജയം തന്നെ; ബാറ്റിംഗും ക്യാപ്റ്റന്‍സിയും മോശം; രൂക്ഷ വിമര്‍ശനവുമായി മുന്‍ സെലക്ടര്‍

By MJ News Desk · 27 Dec 2024, 06:46 PM

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് ആനയിക്കുന്ന ക്യാപ്റ്റനായി രോഹിത്ത് ശര്‍മ മാറിക്കൊണ്ടിരിക്കെ താരത്തിന്റെ ബാറ്റിംഗിനെയും ക്യാപ്റ്റന്‍സിയെയും രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ടീമിന്റെ മുന്‍ സെലക്ടര്‍ എം എസ് കെ പ്രസാദ്. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് എം എസ് കെ പ്രസാദിന്റെ രൂക്ഷ വിമര്‍ശനം. രോഹിത്തിനെതിരെ ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലും മറ്റും രംഗത്തെത്തിക്കൊണ്ടിരിക്കെയാണ് മുന്‍ സെലക്ടര്‍ കൂടിയായ ക്രിക്കറ്റ് വിദഗ്ധന്‍ രോഹിത്തിനെതിരെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. രോഹിത്തിന്റെ ബാറ്റിംഗും ക്യാപ്റ്റന്‍സിയിലെ പ്രകടനവും തീരെ മോശമാണെന്നും ഇന്ത്യന്‍ ടീം ചരിത്രത്തില്‍ ഇന്നേവരെ നേരിടാത്ത ലോക പരാജയമാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്നും പ്രസാദ് വ്യക്തമാക്കി. ജസ്പ്രീത് ബുംറ നയിച്ച സമയത്ത് ഇന്ത്യന്‍ ടീം ജയിച്ചതും ആ സമയത്ത് ടീമില്‍ രോഹത്തില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രോഹിത്തിന്റെ മോശം പ്രകടനം സംബന്ധിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ ഉണര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#msk prasad#Rohith Sharma

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›