ഹോം › കായികം

സ്പിൻ കെണിയിൽ കുരുങ്ങി ന്യൂസിലാൻഡ്; മുംബൈ ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ 235 റൺസിന് പുറത്ത്

By MJ Desk · 01 Nov 2024, 03:27 PM

മുംബൈയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 235 റൺസിന് പുറത്തായി. ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നർമാരായ വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ചേർന്നാണ് ന്യൂസിലാൻഡിനെ തകർത്തത് ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റുകളെടുത്തു. ആകാശ് ദീപ് ഒരു വിക്കറ്റ് സ്വന്തമാക്കി. 82 റൺസെടുത്ത ഡാരിൽ മിച്ചലാണ് ന്യൂസിലാൻഡിന്റെ ടോപ് സ്‌കോറർ. വിൽ യംഗ് 71 റൺസെടുത്തു. ടോം ലാഥം 28 റൺസിനും ഗ്ലെൻ ഫിലിപ്‌സ് 17 റൺസിനും പുറത്തായി. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ഡെവോൺ കോൺവേ 4, രചിൻ രവീന്ദ്ര 5, ടോം ബ്ലൻഡൽ 0, ഇഷ് സോധി 7, മാറ്റ് ഹെന്റി 0, അജാസ് പട്ടേൽ 7, വില്യം ഓറൂർക്ക് പുറത്താകാതെ 1 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാൻമാരുടെ സ്‌കോറുകൾ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-new zealand test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›