ഹോം › കായികം

പൂനെ ടെസ്റ്റിൽ ന്യൂസിലാൻഡിന് ഒരു വിക്കറ്റ് നഷ്ടം; ഇന്ത്യൻ ടീമിൽ മൂന്ന് നിർണായക മാറ്റങ്ങൾ

By MJ Desk · 24 Oct 2024, 10:45 AM

പൂനെയിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡ് ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം 16 ഓവർ പൂർത്തിയാകുമ്പോൾ ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ് 15 റൺസെടുത്ത നായകൻ ടോം ലാഥമാണ് പുറത്തായത്. അശ്വിൻ ലാഥത്തെ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. 27 റൺസുമായി ഡിവോൺ കോൺവേയും 9 റൺസുമായി വിൽ യംഗുമാണ് ക്രീസിൽ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. കെഎൽ രാഹുൽ ബാറ്റിംഗ് നിരയിൽ നിന്ന് പുറത്തായി. പകരം ശുഭ്മാൻ ഗിൽ അന്തിമ ഇലവനിൽ എത്തി. ബൗളിംഗ് നിരയിൽ മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപ് വന്നു. കുൽദീപ് യാദവിന് പകരം വാഷിംഗ്ടൺ സുന്ദറും ടീമിലെത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-new zealand test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›