ഹോം › കായികം

1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ച് ന്യൂസീലൻഡ്; ജയം എട്ട് വിക്കറ്റിന്

By News Desk · 20 Oct 2024, 05:32 PM

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് എട്ട് വിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്സിൽ 110 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു. ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടി ടീമിൻ്റെ നട്ടെല്ലായ യുവതാരം രചിൻ രവീന്ദ്രയാണ് കളിയിലെ താരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ആദ്യ മത്സരത്തിൽ വിജയിച്ച ന്യൂസീലൻഡ് 1-0ന് മുന്നിലെത്തി. ഒന്നാം ഇന്നിംഗ്സിൽ 46 റൺസിന് തകർന്നടിഞ്ഞ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ തിരിച്ചുവന്നെങ്കിലും പരാജയം ഒഴിവാക്കാൻ അത് മതിയാവുമായിരുന്നില്ല. സർഫറാസ് ഖാൻ (150), ഋഷഭ് പന്ത് (99) എന്നിവർ തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ ഒരു ഘട്ടത്തിൽ മുന്നിൽ നിന്നതാണ്. ഭേദപ്പെട്ട ലീഡെടുത്താൽ ഇന്ത്യക്ക് വിജയത്തിലേക്ക് ശ്രമിക്കാനാവുമെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു. എന്നാൽ, രണ്ടാം ന്യൂബോൾ ഇന്ത്യയുടെ പദ്ധതികളൊക്കെ തകർത്തു. ന്യൂബോളിൻ്റെ ആനുകൂല്യത്തിൽ ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിവിട്ട ന്യൂസീലൻഡ് വിജയലക്ഷ്യം കൈയ്യകലത്ത് നിർത്തി. 408ന് നാല് വിക്കറ്റ് എന്ന നിലയിൽ നിന്ന് 462 റൺസെടുക്കുമ്പോഴേക്കും ഇന്ത്യ ഓൾ ഔട്ടായി. മറ്റ് ഹെൻറിയും വില്ല്യം ഒറൂർകെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ടോം ലാതമിനെയും (0) ഡെവോൺ കോൺവെയെയും (17) ജസ്പ്രീത് ബുംറ വീഴ്ത്തിയെങ്കിലും ന്യൂസീലൻഡ് പതറിയില്ല. ന്യൂബോൾ ആനുകൂല്യം അവസാനിച്ചപ്പോൾ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച വിൽ യങ് – രചിൻ രവീന്ദ്ര സഖ്യം കിവീസിന് അവിസ്മരണീയ വിജയം സമ്മാനിച്ചു. മൂന്നാം വിക്കറ്റിൽ 75 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. യങ് 48 റൺസിലും രചിൻ 39 റൺസിലും നോട്ടൗട്ടാണ്. 36 വർഷത്തിന് ശേഷമാണ് ന്യൂസീലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുൻപ് കിവീസ് ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയിച്ചത് 1988ലായിരുന്നു. വാംഖഡെയിൽ 136 റൺസിനായിരുന്നു അന്ന് കിവീസിൻ്റെ ജയം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›