ന്യൂസിലാൻഡ് ഇലവനെതിരെ ഇന്ത്യൻസിന് മോശം തുടക്കം; നാല് വിക്കറ്റുകൾ വീണു, പൂജാരക്ക് അർധ ശതകം

ന്യൂസാലൻഡ് ഇലവനെതിരായ പ്രദർശന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻസിന് മോശം തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻസിന് 5 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. 38
 

ന്യൂസാലൻഡ് ഇലവനെതിരായ പ്രദർശന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻസിന് മോശം തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻസിന് 5 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. 38 റൺസ് എടുക്കുന്നതിനിടെ നാലാം വിക്കറ്റും വീണു

4ന് 38 എന്ന നിലയിൽ നിന്നും പൂജാരയും ഹനുമ വിഹാരിയും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യൻസിനെ പിടിച്ചുയർത്തിയത്. നിലവിൽ ഇന്ത്യ 4ന് 134 റൺസ് എന്ന നിലയിലാണ്. 53 റൺസുമായി പൂജാരയും 39 റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ.

സ്‌കോർ ബോർഡ് തുറക്കും മുമ്പേ ഇന്ത്യക്ക് പൃഥ്വി ഷായെ നഷ്ടപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ ഒരു റൺസുമായി മായങ്ക് അഗർവാളും മടങ്ങി. നാലാമനായി എത്തിയ ശുഭ്മാൻ ഗിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. രഹാനെ 18 റൺസെടുത്തു.

മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കഗ്ലജനാണ് ഇന്ത്യൻസിന്റെ മുൻനിര ഒടിച്ചത്. നീഷാം ഒരു വിക്കറ്റെടുത്തു.