ഹോം › കായികം

കഴിഞ്ഞ വര്‍ഷം കോലിയുടെ ഓട്ടോഗ്രാഫിന് വേണ്ടി കാത്തിരുന്നു; ഇപ്പോള്‍ കോലിയെ പവലിയനിലിരുത്തി ഞെട്ടിപ്പിച്ചു ആ താരം

By MJ News Desk · 28 Dec 2024, 06:57 PM

സീനിയര്‍ താരങ്ങള്‍ പതറി പോയ ഓസ്‌ട്രേലിയയുമായുള്ള നാലാം ടെസ്റ്റില്‍ ഇന്ത്യയെ കരക്കെത്തിച്ച ഹൈദരബാദിന്റെ മുത്ത് നിതീഷ് റെഡ്ഡിയുടെ രസകരമായ അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തോല്‍വി ഉറപ്പിച്ച ഇന്ത്യന്‍ ടീമിനെ എട്ടാമനായെത്തി രക്ഷപ്പെടുത്തിയ നിതീഷ് എന്ന ഓള്‍ റൗണ്ടര്‍ പ്ലെയറിന്റെ പ്രകടനം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഐ പി എല്ലില്‍ സണ്‍റൈസ് ഹൈദരബാദിന് വേണ്ടി കളിച്ച താരമായിരുന്നു കഴിഞ്ഞ തവണത്തെ എമേര്‍ജിംഗ് സ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അദ്ദേഹം അന്ന് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ പൊടിത്തട്ടിയെടുത്തിരിക്കുന്നത്. 2023ല്‍ തനിക്കു വിരാട് കോലിയെ നേരിട്ടു കാണാന്‍ അവസരം ലഭിച്ചിരുന്നുവെന്നും അന്ന് അധികമൊന്നും സംസാരിക്കാന്‍ കഴിയാത്തത് കൊണ്ട് ഓട്ടോഗ്രാഫ് വാങ്ങാന്‍ മാത്രമാണ് ആഗ്രഹിച്ചതെന്നും നിതീഷ് പറയുന്ന വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നു. കോലിയുടെ ഓട്ടോ ഗ്രാഫ് കാത്തിരുന്ന യുവാവ് ഇന്ന് കോലിയുള്‍പ്പെടെയുള്ള താരങ്ങളെ നോക്കുകുത്തിയാക്കി പവലിയനില്‍ ഇരുത്തി മിന്നും പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. ആര്‍സിബിക്കെതിരേ ഐപിഎല്ലില്‍ നന്നായി കളിച്ച് വിരാട് കോലിയുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ആഗ്രഹിച്ച നിതീഷ് റെഡ്ഡിക്ക് അന്ന് പക്ഷെ ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കളിക്കു ശേഷമുള്ള ഹസ്തദാനത്തില്‍ ആരാധനയോടെയാണ് നിതീഷ് കോലിക്ക് മുന്നിലെത്തിയത്. അദ്ദേഹം അന്ന് തന്റെ പേര് ഓര്‍മിക്കുകയും ചെയ്തിരുന്നുവെന്ന് നിതീഷ് പറയുന്നുണ്ട്. ആ താരമാണിപ്പോള്‍ കോലിയുടേയെന്നല്ല ഇന്ത്യന്‍ ടീമിന്റെ തന്നെ അഭിമാനം കാത്തത്. നിതീഷ്കുമാര് റെഡ്ഡി മെല്‍ബണില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ 105 റണ്‍സ് എന്ന സ്‌കോര്‍ അടിച്ചെടുത്ത് രാജ്യത്തിന്റെ രക്ഷകനായിരിക്കുകയാണ് നിതീഷ്. പത്ത് ഫോറും ഒരു സിക്‌സുമായി 176 പന്തില്‍ നിന്നാണ് താരം 105 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുന്നത്. 116 റണ്‍സിന്റെ ലീഡുള്ള ഓസ്‌ട്രേലിയയുടെ ലീഡ് പരമാവധി കുറക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ റെഡ്ഡിക്ക് മുന്നിലുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#indian cricket#koli#nithish kumar

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›