കളിയുടെ മാന്യതക്ക് നിരക്കാത്തത്; ഇന്ത്യൻ ടീമിനെതിരെ പ്രതിഷേധമറിയിച്ച് പാക് ക്രിക്കറ്റ് ബോർഡ്
Sep 15, 2025, 12:29 IST
ഏഷ്യാകപ്പിൽ മത്സര ശേഷം ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് തയ്യാറാകാത്തതിൽ പ്രതിഷേധമറിയിച്ച് പാക് ക്രിക്കറ്റ് ബോർഡ്. മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി ഹസ്തദാനം നടത്തില്ലെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് മാച്ച് റഫറിയെ അറിയിച്ചിരുന്നു. ഇക്കാര്യം മാച്ച് റഫറി പാക് ടീമിനെയും അറിയിച്ചു
മത്സരത്തിൽ ടോസിന് ശേഷം സൂര്യകുമാർ യാദവും പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും പതിവ് ഹസ്തദാനത്തിന് തയ്യാറായില്ല. മത്സര ശേഷവും ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് തയ്യാറാകാതെ ഗ്രൗണ്ട് വിടുകയും ഡ്രസിംഗ് റൂമിൽ കയറി വാതിൽ അടക്കുകയുമായിരുന്നു
ഇന്ത്യൻ താരങ്ങളുടെ നടപടി സ്‌പോർട്‌സ്മാൻഷിപ്പി്‌ന നിരക്കാത്തതാണെന്ന് പാക് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പ് ഇറക്കി. ഇത് കളിയുടെ മാന്യതക്ക് നിരക്കാത്ത നടപടിയാണെന്നും പാക് ക്രിക്കറ്റ് ബോർഡ് പറഞ്ഞു.