ഹോം › കായികം

അശ്ലീല ആംഗ്യം, ക്യാമറമാനെതിരായ മർദനം; എമിലിയാനോ മാർട്ടിനസിനെ വിലക്കി ഫിഫ

By MJ Desk · 28 Sep 2024, 11:58 AM

അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെതിരെ കടുത്ത നടപടിയുമായി ഫിഫ. മോശം പെരുമാറ്റത്തെ തുടർന്ന് താരത്തെ രണ്ട് യോഗ്യത മത്സരങ്ങളിൽ നിന്ന് വിലക്കി. ഒക്ടോബർ 10ന് വെനസ്വേലക്കെതിരെയും ഒക്ടോബർ 15ന് ബൊളീവിയക്കെതിരെയും നടക്കുന്ന മത്സരങ്ങളിൽ എമിലിയാനോക്ക് കളിക്കാനാകില്ല. 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ചിലി, കൊളംബിയ ടീമുകൾക്കെതിരായ മത്സരത്തിൽ എമിലിയാനോ നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് നടപടി. മത്സരങ്ങൾക്കിടെ എതിർ ടീമിനെതിരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിനും ക്യാമറമാനെ തല്ലിയതിനുമാണ് നടപടി സെപ്റ്റംബർ 5ന് ചിലിക്കെതിരെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. അന്ന് കോപ അമേരിക്ക ട്രോഫിയുടെ പകര്‍പ്പ്‌ ശരീരത്തോട് ചേർത്ത് പിടിച്ചായിരുന്നു എമിലിയാനോയുടെ അശ്ലീല പ്രകടനം. 2022 ഖത്തർ ലോകകപ്പിൽ കിരീട നേട്ടത്തിന് ശേഷവും ഇതേ പോലെ എമിലിയാനോ അശ്ലീല ആംഗ്യം കാണിച്ചിരുന്നു. സെപ്റ്റംബർ 10ന് നടന്ന മത്സരത്തിൽ കൊളംബിയക്കെതിരെ അർജന്റീന 2-1ന് പരാജയപ്പെട്ടു. കാണികളുടെ ഭാഗത്ത് നിന്ന് എമിലിയാനോക്കെതിരെ ആക്രോശങ്ങളും ഉയർന്നു. പ്രകോപിതനായ താരം ക്യാമറമാനെ തല്ലുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#emiliano martinez#fifa action

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›