ഫിഫ ക്ലബ് ലോകകപ്പിന്റെ എംബ്ലം പുറത്തിറക്കി

ദോഹ: ഫിഫ ക്ലബ് ലോകകപ്പിന് 50 ദിവസം മാത്രം ശേഷിക്കെ ഔദ്യോഗിക എംബ്ലം അനാച്ചാദനം ചെയ്തു. ഡിസംബർ 11 മുതൽ 21 വരെയാണ് പതിനാറാം ഫിഫ ക്ലബ്
 

ദോഹ: ഫിഫ ക്ലബ് ലോകകപ്പിന് 50 ദിവസം മാത്രം ശേഷിക്കെ ഔദ്യോഗിക എംബ്ലം അനാച്ചാദനം ചെയ്തു. ഡിസംബർ 11 മുതൽ 21 വരെയാണ് പതിനാറാം ഫിഫ ക്ലബ് ലോകകപ്പ് ദോഹയിൽ അരങ്ങേറുക.

ഫുട്ബോളിനെ മുത്തായാണ് എംബ്ലത്തിൽ അവതരിപ്പിച്ചത്. മുത്ത് നിർമാണ വ്യവസായം ഖത്തറിന്റെ പരമ്പരാഗത തൊഴിലാണ്. മിഡിൽ ഈസ്റ്റിലെ വീടുകളിലെ പരമ്പരാഗത വാസ്തുഘടകമായ മശ്റബിയാസും എംബ്ലത്തിലുണ്ട്.