ഒടുവിൽ കണ്ണ് തുറന്നു: 551 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പിഎം കെയർ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു

രാജ്യത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി 551 പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പിഎം കെയർ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്
 

രാജ്യത്തെ ആശുപത്രികളിലെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനായി 551 പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പിഎം കെയർ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു

തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. ജില്ലാതലത്തിൽ ഓക്‌സിജൻ ലഭ്യത വർധിപ്പിക്കുന്നതിന് ഈ പ്ലാന്റുകൾ സഹായകമാകും. ആശുപത്രികളുടെയും ജില്ലയുടെയും ദൈനംദിന മെഡിക്കൽ ഓക്‌സിജൻ ആവശ്യങ്ങൾ പരിഹരിക്കാൻ ഉതകുന്നതായിരിക്കും നടപടിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു