ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക് ക്രിക്കറ്റ് ടീമിലെ മൂന്ന് പേർക്ക് കൊവിഡ്

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാൻ ടീമിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദർ അലി, ഷതാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി
 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാൻ ടീമിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദർ അലി, ഷതാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

ഇവരിലാർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. രോഗം കണ്ടെത്തിയ മൂന്ന് താരങ്ങളോടും ഐസോലേഷനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരോടും ഐസോലേഷനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്

രോഗമുക്തി നേടിയാൽ താരങ്ങൾക്ക് ഇംഗ്ലണ്ട് പര്യടനത്തിൽ പങ്കെടുക്കാമെന്നും പിസിബി വ്യക്തമാക്കി. ഈ മാസം 28നാണ് ലാഹോറിൽ നിന്നും ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്. ഇതിൽ ഇവർക്ക് യാത്ര ചെയ്യാനാകില്ല.