പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ അനിശ്ചിത കാലത്തേക്ക് പിസിബി സസ്‌പെൻഡ് ചെയ്തു

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിനെ പാക് ക്രിക്കറ്റ് ബോർഡ് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്പെൻഷന്റെ കാലവധിയോ കാരണമോ വ്യക്തമാക്കാതെയാണ് നടപടി. അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായിട്ടാണ്
 

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിനെ പാക് ക്രിക്കറ്റ് ബോർഡ് അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷന്റെ കാലവധിയോ കാരണമോ വ്യക്തമാക്കാതെയാണ് നടപടി.

അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായിട്ടാണ് നടപടിയെന്ന് പിസിബി വൃത്തങ്ങൾ പറയുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും താരത്തിന് വിലക്കേർപ്പെടുത്തി. ഇതോടെ പി എസ് എൽ ഫൈനലിൽ ഉമർ അക്മലിന് കളിക്കാനാകില്ല

അടുത്തിടെ പാക് ക്രിക്കറ്റ് ബോർഡിന്റെ ശാരീരിക ക്ഷമതാ പരിശോധനക്കിടെ ഉമർ അക്മൽ ട്രെയിനറെ തുണിയഴിച്ചു കാണിച്ചത് വലിയ വിവാദമായിരുന്നു. വിവാദങ്ങളുടെ തോഴനായ ഉമർ ഏറെക്കാലമായി മോശം ഫോമിനെ തുടർന്ന് ദേശീയ ടീമിൽ നിന്നും പുറത്താണ്‌