പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്ന് മുതൽ പുനരാരംഭിക്കും

കറാച്ചി: കോവിഡ് പശ്ചാത്തലത്തിൽ പകുതിയ്ക്ക് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും. ജൂൺ ഒന്നിന് മത്സരം ആരംഭിച്ച് ജൂൺ 20ന് പാകിസ്താൻ സൂപ്പർ ലീഗിന്റെ
 

കറാച്ചി: കോവിഡ് പശ്ചാത്തലത്തിൽ പകുതിയ്ക്ക് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും. ജൂൺ ഒന്നിന് മത്സരം ആരംഭിച്ച് ജൂൺ 20ന് പാകിസ്താൻ സൂപ്പർ ലീഗിന്റെ ഫൈനൽ മത്സരം നടക്കും. ഇനി ആകെ 20 മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കിയുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ മത്സരങ്ങളും കറാച്ചിയിലാണ് നടക്കുക.

കഴിഞ്ഞ തവണ കോവിഡ് വ്യാപകമായി പടർന്നത് കൊണ്ട് തന്നെ ശക്തമായ സുരക്ഷാ പശ്ചാത്തലത്തിലാണ് മത്സരങ്ങൾ നടക്കുക. ഓരോ താരങ്ങൾക്കും ഒഫീഷ്യൽസിനും ഏഴ് ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി. മെയ് 22 മുതൽ താരങ്ങൾക്കുള്ള ക്വാറന്റൈൻ ആരംഭിക്കും.