ഹോം › കായികം

പെർത്ത് ടെസ്റ്റ്: ഓസ്ട്രേലിയക്കെതിരെ രോഹിത് ശർമ്മ കളിക്കണമെന്ന് സൗരവ് ഗാംഗുലി

By News Desk · 17 Nov 2024, 01:00 PM

നവംബർ 22ന് ഓസ്ട്രേലിയ്ക്കെതിരെ ആരംഭിക്കുന്ന പെർത്ത് ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിന് ഇപ്പോൾ നേതൃത്വം ആവശ്യമാണെന്നും, രോഹിത് എത്രയും പെട്ടന്ന് ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാംഗുലി പറഞ്ഞു. വെള്ളിയാഴ്ച രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സജ്‌ദെയ്ക്കും ആൺകുഞ്ഞ് പിറന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം രോഹിതിന് നഷ്ടമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ‘കഴിയുന്നത്ര നേരത്തെ രോഹിത് ടിമിനൊപ്പം ചേരും. അദ്ദേഹം തീർച്ചയായും പെർത്ത് ടെസ്റ്റ് കളിക്കണം. മത്സരത്തിന് ഇനി ഒരാഴ്ചയുണ്ട്. ഇതൊരു വലിയ പരമ്പരയാണ്. രോഹിത് ഒരു മികച്ച ക്യാപ്റ്റനും. അതുകൊണ്ടു തന്നെ ഇന്ത്യക്ക് തുടക്കം മുതലെ മികച്ച നേതൃത്വം ആവശ്യമാണ്,’ സൗരവ് ഗാംഗുലി പറഞ്ഞു. കുഞ്ഞ് ജനിച്ചതിനു പിന്നാലെ, രോഹിത് ആദ്യ മത്സരത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതേസമയം, ന്യൂസിലൻഡിനോടേറ്റ കനത്ത തോൽവിയുടെ നാണക്കേടിൽ നിന്ന് കരകയറുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്നത്. ടീമിന് തിരിച്ചടിയായി സൂപ്പർ താരങ്ങൾക്ക് പരിക്കേറ്റെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പെർത്തിൽ നടന്ന പരിശീലന മത്സരത്തിനിടെ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഫീൽഡ് ചെയ്യുന്നതിനിടെ താരത്തിന്റെ തള്ളവിരലിന് പരിക്കേൽക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Australia#cricket#india#india Austalia Test#Perth Test#rohit sharma#Sourav Ganguly

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›