റാഞ്ചി ടെസ്റ്റിൽ രോഹിതിന് സെഞ്ച്വറി; രഹാനെ സെഞ്ച്വറിയിലേക്ക്, ഇന്ത്യ ശക്തമായ നിലയിൽ

റാഞ്ചി ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 39 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ രോഹിത് ശർമയും രഹാനെയും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇതുവരെ
 

റാഞ്ചി ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 39 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ രോഹിത് ശർമയും രഹാനെയും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇതുവരെ വേർപിരിയാത്ത കൂട്ടുകെട്ടിലൂടെ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്ന നിലയിലാണ്.

117 റൺസുമായി രോഹിതും 83 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. 164 പന്തിൽ 14 ഫോറും നാല് സിക്‌സറുകളും സഹിതമാണ് രോഹിത് 117 റൺസ് എടുത്തത്. 135 പന്തിൽ 11 ഫോറും ഒരു സിക്‌സും സഹിതമാണ് രഹാനെ 83 റൺസിലെത്തിയത്.

ഓപണറായുള്ള രോഹിതിന്റെ മൂന്നാം സെഞ്ച്വറിയാണിത്. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും അദ്ദേഹം സെഞ്ച്വറി തികച്ചിരുന്നു. 10 റൺസെടുത്ത മായങ്ക് അഗർവാൾ, 12 റൺസെടുത്ത കോഹ്ലി, പൂജ്യത്തിന് പൂജാര എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.