{"vars":{"id": "89527:4990"}}

ശ്രീശാന്തിന്റെ പരുക്ക്: 82 ലക്ഷം നൽകാനുള്ള ഉത്തരവ് മരവിപ്പിച്ചു, രാജസ്ഥാൻ റോയൽസിന് തിരിച്ചടി
 

 

2012ൽ രാജസ്ഥാൻ റോയൽ ടീം അംഗമായിരിക്കെ എസ് ശ്രീശാന്തിന് പരുക്കേറ്റതിൽ 82.80 ലക്ഷം രൂപ ഇൻഷുറൻസ് നൽകാനുള്ള ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. കേസിൽ അന്തിമ വിധിയുണ്ടാകുന്നത് വരെ ഉത്തരവ് നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു

2012 സീസണ് മുമ്പാണ് ശ്രീശാന്തിന് പരുക്കേറ്റത് ഉപഭോക്തൃ തർക്ക പരിഹാരകമ്മീഷന്റെ ഉത്തരവിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് താത്കാലികമായി സ്‌റ്റേ ചെയ്യുകയായിരുന്നു

ശ്രീശാന്തിനുണ്ടായ പരുക്കാണ് അദ്ദേഹം കളിക്കാതിരിക്കാൻ കാരണമെന്ന് രാജസ്ഥാൻ റോയൽസ് വാദിച്ചു. എന്നാൽ ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു. ശ്രീശാന്തിന്റെ പരുക്ക് നേരത്തെയുള്ളതാണെന്നാണ് ഇൻഷുറൻസ് കമ്പനിയുടെ വാദം.