കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഖേൽരത്‌ന പുരസ്‌കാരം മടക്കി നൽകുമെന്ന് വിജേന്ദർ സിംഗ്

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം മടക്കി നൽകുമെന്ന് ബോക്സിംഗ് താരം വിജേന്ദർ സിംഗ്. ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഗുവിലെ പ്രക്ഷോഭ വേദിയിൽ സംസാരിക്കവെയാണ് വിജേന്ദർ
 

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം മടക്കി നൽകുമെന്ന് ബോക്‌സിംഗ് താരം വിജേന്ദർ സിംഗ്. ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഗുവിലെ പ്രക്ഷോഭ വേദിയിൽ സംസാരിക്കവെയാണ് വിജേന്ദർ സിംഗ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമരത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും ബോക്‌സിംഗ് താരം വ്യക്തമാക്കി.

ഞായറാഴ്ച സിംഗു അതിർത്തിയിൽ നടന്ന പ്രതിഷേധത്തിൽ പഞ്ചാബിൽ നിന്നുള്ള അഞ്ച് മുൻ കായിക താരങ്ങളും പങ്കെടുത്തു. അർജുന അവാർഡ് ജേതാക്കളായ രാജ്ബീർ കൗർ, ഹോക്കി താരം ഗുർമെയിൽ സിംഗ്, മുൻ ഗുസ്തി താരം കർതാർ സിംഗ്, മുൻ ബോക്‌സർ ജയ്പാൽ സിംഗ്, ധ്യാൻ ചന്ദ് അവാർഡ് ജേതാവ് അജിത് സിംഗ് എന്നിവരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.