ഹോം › കായികം

ആദ്യ മത്സരം ആരോടെന്ന് രോഹിത്, ചെന്നൈയോടെന്ന് ഹാർദിക്; പല്ലിറുമ്മി, ഗ്ലാസ് പൊട്ടിച്ച് ഹിറ്റ്മാൻ

By MJ Desk · 19 Mar 2025, 03:20 PM

ഐപിഎൽ സീസൺ ആരംഭിക്കാനിരിക്കെ ആരാധകരെ ആവേശം കൊള്ളിക്കുന്ന പരസ്യവുമായി ഓരോ ടീമുകളും രംഗത്തെത്തി കഴിഞ്ഞു. ഇതിലേറ്റവും രസകരമായി ഒടുവിൽ പുറത്തിറങ്ങിയത് ഞായറാഴ്ച നടക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുന്നോടിയായി ഇറക്കിയ പ്രോമോ വീഡിയോ ആണ്. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്‌പോർട്‌സാണ് വീഡിയോ പുറത്തിറക്കിയത് ഒരു റസ്റ്റോറന്റിൽ ഹാർദികും രോഹിതും ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. രോഹതിന്റെയും ഹാർദികിന്റെയും പക്കലുള്ള ഗ്ലാസിൽ മഞ്ഞ നിറത്തിലുള്ള ഡ്രിങ്ക്‌സുമുണ്ട്. ഇതിനിടെ രോഹിത് മുംബൈയുടെ ആദ്യ മത്സരം ആരോടാണെന്ന് ഹാർദികിനോട് ചോദിക്കുന്നു. ഉത്തരം പറയുന്നതിന് മുമ്പ് ഹാർദിക് വെയിറ്ററോട് ഇങ്ങോട്ട് വരാൻ പറയുന്നു https://www.youtube.com/watch?v=1RCVJMJXkfc   വെയിറ്റർ വന്നതോടെ രോഹിതിനോട് ഞായറാഴ്ച, സിഎസ്‌കെയോടാണ് മത്സരമെന്ന് മറുപടി. ഇത് കേട്ടതോടെ പല്ലിറുമ്മി, കട്ടക്കലിപ്പിിൽ രോഹിത് ദേഷ്യത്തോടെ കയ്യിലെ ഗ്ലാസ് ഞെരിച്ച് പൊട്ടിക്കുന്നു. ഇതോടെ ചിരിച്ച് കൊണ്ട് ഹാർദിക് വെയിറ്ററോട് അവിടെ ക്ലീൻ ചെയ്യാൻ പറയുന്നതാണ് വീഡിയോയിലുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഐസിസി തലപ്പത്ത് ജയ് ഷായ്ക്ക് രണ്ടാമൂഴം; ചെയർമാനായി എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുഅവസാന പന്തിൽ ആവേശജയം; പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് അണ്ടർ-19 ഏഷ്യാ കപ്പ് കിരീടംമെസിയില്ലാത്ത അർജന്റീനയ്ക്ക് ആദ്യ തോൽവി; പത്താം നമ്പർ കുപ്പായത്തിൽ ഇനി ആര്?ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; 89ന് ഓൾഔട്ട്, കിവീസിന് 244 റൺസിന്റെ കൂറ്റൻ വിജയംപോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാം
പൂർണ്ണ പേജ് കാണുക ›