ഹോം › കായികം

പൊരുതാതെ രോഹിതും കോഹ്ലിയും ഗില്ലും; ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

By MJ Desk · 19 Sep 2024, 12:01 PM

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലാണ്. 34 റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ യശസ്വി ജയ്‌സ്വാളും റിഷഭ് പന്തിന്റെയും കൂട്ടുകെട്ടാണ് കൂടുതൽ പരുക്കുകൾ കൂടാതെ മുന്നോട്ട് നയിക്കുന്നത് ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 14ൽ നിൽക്കെ ആറ് റൺസെടുത്ത രോഹിത് ശർമ പുറത്തായി. പിന്നാലെ എത്തിയ ഗിൽ പൂജ്യത്തിനും വിരാട് കോഹ്ലി 6 റൺസിനും വീണതോടെ ഇന്ത്യ 3ന് 34 എന്ന നിലയിലായി. തുടർന്ന് പന്തും ജയ്‌സ്വാളും ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയാണ് ജയ്‌സ്വാൾ 37 റൺസുമായും പന്ത് 33 റൺസുമായും ക്രീസിലുണ്ട്. പുതുമുഖ താരമായ ഹസൻ മഹ്മൂദാണ് ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുകളും നേടിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-bangladesh test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›