ഹോം › കായികം

ഡക്കല്ല ചേട്ടാ…. സഞ്ജുവിന് വീണ്ടും ഫിഫ്റ്റി; മനസ്സിലായോ….

By MJ News Desk · 15 Nov 2024, 09:27 PM

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുമായി നിര്‍ണായകവും അവസാനത്തേയും ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മലയാളി അഹങ്കാരം സഞ്ജു സാംസണിന് ഫിഫ്റ്റി. അവസാനത്തെ രണ്ട് കളിയിലും ഡക്കായി പുറത്തുപോയതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇരയായ സഞ്ജു തന്റെ മാസ്മരിക ഇന്നിംഗ്‌സിലൂടെ വീണ്ടും വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നല്‍കി. കേവലം 28 ബോളില്‍ ഫിഫ്റ്റി തികച്ച സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌കോര്‍ 120 റണ്‍സിലേക്ക് എത്തിച്ചു. 12 റണ്‍റേറ്റുമായി ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കടക്കുകയാണ്. നിലവില്‍ പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലാണ് ഇന്ത്യയുള്ളത്. 30 ബോളില്‍ അഞ്ച് ഫോറും നാല് സിക്‌സുമായി സഞ്ജു 59 റണ്‍സ് അടിച്ചെടുത്തു. ഓപണര്‍ അഭിഷേക് ശര്‍മ നാല് സിക്‌സും രണ്ട് ഫോറുമായി 36 റണ്‍സില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഹെന്റിച്ചിന്റെ ബോളില്‍ ശര്‍മ ഔട്ടായെങ്കിലും തിലക് വര്‍മ 25 റണ്‍സുമായി മികച്ച ഫോമിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#sanju samson#south africa#t20

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›