ഹോം › കായികം

സഞ്ജുവിന് ആശ്വസിക്കാം തിലക് വര്‍മയേക്കാളും മെച്ചമാണ്…

By MJ News Desk · 05 Dec 2024, 05:05 PM

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം വാനോളം പുകഴ്ത്തലുകള്‍ കേട്ട് ഇന്ത്യന്‍ ഓപ്പണിംഗ് സ്ഥാനമടക്കമുള്ള സ്വപ്‌നങ്ങളും കണ്ടാണ് സഞ്ജു കേരള ടീമിനെ നയിക്കാന്‍ മുഷ്താഖ് അലി ട്രോഫിയില്‍ എത്തുന്നത്. എന്നാല്‍, ആദ്യ കളിയില്‍ തിളങ്ങിയ സഞ്ജുവിന്റെ തിളക്കം മങ്ങിത്തുടങ്ങി. മുംബൈയെ തറപറ്റിച്ച് കേരളം വിപ്ലവം സൃഷ്ടിച്ച കളിയിലും ആന്ധ്രക്കെതിരായ നിര്‍ണായക മത്സരത്തിലും മോശം പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇതോടെ ആരാധകര്‍ അമര്‍ഷം വ്യക്തമാക്കി രംഗത്തെത്തി. ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകാന്‍ പോലും യോഗ്യനാണ് സഞ്ജുവെന്നും പല ആരാധകരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അവരെയെല്ലാം നിരാശരാക്കുന്ന പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സഞ്ജുവിനും ആശ്വസിക്കാനുള്ള വകുപ്പുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സഞ്ജുവിനെ പോലെ തിളങ്ങിയ തിലക് വര്‍മയാണ് സഞ്ജുവിന് ആശ്വസിക്കാനുള്ള വകുപ്പ് നല്‍കുന്നത്. തിലക് നയിച്ച ഹൈദരബാദിന്റെ അവസ്ഥ കേരളത്തിനേക്കാളും കഷ്ടമാണ്. ആറ് മത്സരങ്ങളില്‍ ആകെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ഹൈദരബാദിന് ജയിക്കാനായത്. മറ്റ് നാല് മത്സരങ്ങളിലും തോറ്റ ഹൈദരബാദ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. കേരളം മൂന്നാം സ്ഥാനത്താണെന്ന് സമാധാനം സഞ്ജുവിനുണ്ട്. ഇന്ന് നടന്ന മിസോറാമുമായുള്ള മത്സരത്തിലും ബിഹാര്‍, മേഘാലയ എന്നിവരോടുമാണ് ഹൈദരബാദ് വിജയിച്ചത്. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍ എന്നീ ടീമുകളോട് ഹൈദരബാദ് തോല്‍വി ഏറ്റുവാങ്ങി. എന്നിരുന്നാലും സഞ്ജുവിനേക്കാളും വ്യക്തികത പ്രകടനം കാഴ്ചവെച്ചത് തിലക് വര്‍മയാണ്. അഞ്ച് മത്സരങ്ങളഇല്‍ നിന്നായി 70.25 ആവറേജില്‍ 281 റണ്‍സ് നേടിയ തിലകാണ് ഇപ്പോള്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍. കരുത്തരടങ്ങിയ എ ഗ്രൂപിലായിരുന്നു ഹൈദരബാദുണ്ടായിരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#mushtaq ali trophy#sanju samson#t20#tilak varma

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›