ഹോം › കായികം

കസറി തുടങ്ങി സഞ്ജു; ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 ആരംഭിച്ചു

By MJ News Desk · 08 Nov 2024, 09:00 PM

കിംഗ്‌സ്‌മെഡ് (ദക്ഷിണാഫ്രിക്ക): ന്യൂസിലാന്‍ഡിനോടേറ്റ കനത്ത ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ യുവതാരങ്ങളെ നിരത്തി സൂര്യകുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ ടി 20 പര്യടനം ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെ ഇന്ത്യക്ക് വേണ്ടി ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ മിന്നിച്ച് തുടങ്ങി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇന്ത്യന്‍ സമയം രാത്രി 8.54ലെ സ്‌കോര്‍ അനുസരിച്ച് ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു രണ്ട് സിക്‌സും മൂന്ന് ഫോറുമടിച്ച് പുറത്താകാതെ 28 റണ്‍സ് നേടിയിട്ടുണ്ട്. ഏഴ് റണ്ണിന് അഭിഷേക് ശര്‍മ പുറത്തായിട്ടുണ്ട്. ക്യാപ്റ്റന്‍ സൂര്യകുമാറാണ് ഇപ്പോള്‍ സഞ്ജുവിനൊപ്പം ക്രീസില്‍. വിജയ പ്രതീക്ഷയിലാണ് ഇന്ത്യ. അതേസമയം, കരുത്താരായ ടീമുമായാണ് ദക്ഷിണാഫ്രിക്ക ഗ്രൗണ്ടിലിറങ്ങിയത്. എയ്ഡന്‍ മര്‍ക്രാമിന്റെ നേതൃത്വത്തിലുള്ള ടീമില്‍ റിയാന്‍, ഹെന്റിച്ച്, ഡേവിഡ് മില്ലര്‍, പാട്രിക് ക്രുഗര്‍ തുടങ്ങി കരുത്തരായ നിര തന്നെയുണ്ട്. ബോളിംഗില്‍ നഗ്ബ പീറ്റര്‍, കേശവ് മഹാരാജ്, ഗെറാല്‍ഡ് കൂറ്റസീ എന്നിവരുമുണ്ട്. ഇന്ത്യന്‍ ടീമില്‍ തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പാട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#india#sanju samson#t20

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›