ഹോം › കായികം

ആര്‍ച്ചറിന്റെ ബൗളിംഗില്‍ വീണ്ടും വീണു; അഞ്ചില്‍ ഒടുങ്ങി സഞ്ജു

By MJ News Desk · 25 Jan 2025, 09:09 PM

ഇംഗ്ലണ്ടിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്ജു അഞ്ച് റണ്‍സില്‍ ഒടുങ്ങി. ഇക്കുറിയും സഞ്ജുവിന്റെ വിക്കെറ്റെടുത്തത് ജൊഫ്‌റ ആര്‍ച്ചര്‍. ഏഴ് ബോളില്‍ അഞ്ച് റണ്‍സ് മാത്രം എടുക്കാനാണ് സഞ്ജുവിന് കഴിഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ 26 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നെങ്കിലും രണ്ടാം മത്സരത്തില്‍ സഞ്ജു വീഴുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ പരുക്ക് മറികടന്ന് ക്രീസിലെത്തിയെങ്കിലും അദ്ദേഹത്തിനും തിളങ്ങാനായില്ല. 12 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് എടുക്കാന്‍ സാധിച്ചത്. തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ഇപ്പോള്‍ ക്രീസില്‍. 166 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യന്‍ ടീം തകര്‍ച്ചയുടെ വക്കിലാണ്. നാല് ഓവര്‍ തികയും മുമ്പ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. ശ്രദ്ധയോടെ കളിച്ചാല്‍ മാത്രമെ ഇനി ഇന്ത്യക്ക് രക്ഷയുള്ളൂ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#indian team#kerala#out#sanju samson#t20

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›