പരുക്കേറ്റ ധവാൻ പുറത്ത്; ന്യൂസിലാൻഡിനെതിരെ ടി20 പരമ്പരയിൽ സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

പരുക്കേറ്റ ശിഖർ ധവാന് പകരം മലയാളി താരം സഞ്ജു സാംസണെ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിംഗിനിടെയാണ് ധവാന് തോളിൽ
 

പരുക്കേറ്റ ശിഖർ ധവാന് പകരം മലയാളി താരം സഞ്ജു സാംസണെ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിംഗിനിടെയാണ് ധവാന് തോളിൽ പരുക്കേറ്റത്.

ധവാന്റെ പരുക്ക് ഗുരുതരമായതിനാൽ ടി20, ഏകദിന ടീമുകളിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പൃഥ്വി ഷായെ ധവാന് പകരം ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധവാൻ കൂടുതൽ ചികിത്സകൾക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമെന്ന് ബിസിസിഐ അറിയിച്ചു

ന്യൂസിലാൻഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 24നാണ് ആദ്യ മത്സരം. ഇന്ത്യൻ ടീം പരമ്പരക്കായി ഇന്ന് ന്യൂസിലാൻഡിലെത്തിയിരുന്നു. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലാൻഡിലുള്ള സഞ്ജു ദേശീയ ടീമിനൊപ്പം ചേരും.