ഹോം › കായികം

സഞ്ജുവിന്റെ ഗ്യാപ്പ് അങ്ങ് ഫില്ലാക്കി അസ്ഹറുദ്ദീന്‍; എട്ട് ഫോറും ഏഴ് സിക്‌സും; 58 പന്തില്‍ 104 റണ്‍സും

By MJ News Desk · 23 Dec 2024, 10:20 PM

കേരളത്തിന്റെ നായകനും ഇന്ത്യന്‍ താരവുമായ സഞ്ജു സാംസണിന്റെ അഭാവത്തില്‍ ക്രീസിലിറങ്ങിയ കേരളത്തില്‍ നിന്ന് പുത്തന്‍ താരോദയം. അഞ്ചാമനായി ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍ കാണികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. കരുത്തരായ ബറോഡക്കെതിരെ അതി ഗംഭീര ഇന്നിംഗ്‌സ് ആണ് വിജയ് ഹസാരെ ട്രോഫിയില്‍ അദ്ദേഹം നടത്തിയത്. എട്ട് ഫോറും ഏഴ് സിക്‌സുമായി 58 പന്തില്‍ നിന്ന് 104 റണ്‍സ് എടുത്താണ് അസ്ഹറുദ്ദീന്‍ കസറിക്കളിച്ചത്. കേരളത്തിന്റെ വിക്കറ്റ് കീപ്പറ് കൂടിയായ അസ്ഹര്‍ സഞ്ജു സാംസണ് പകരക്കാരനാകുമെന്ന് ഏറെക്കുറെ ഉറപ്പായി. അതേസമയം ഇതിന് മുമ്പ് താരം മികച്ച പ്രകടനം നടത്തിയത് മുഷ്താഖ് അലി ട്രോഫിയിലാണ്. ഹൈദരബാദിനെതിരെ നവംബര്‍ 25ന് നടന്ന മത്സരത്തില്‍ 40 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഹരിയാനക്കെതിരെ നടന്ന ടെസ്റ്റിലും താരം ഫിഫ്റ്റിയെടുത്തിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം നേടാന്‍ അനിവാര്യമായിരുന്ന മത്സരമായിരുന്നു വിജയ് ഹസാരെ ട്രോഫി. ഇത് സഞ്ജു മിസ്സാക്കിയത് വലിയ ആരാധക രോഷത്തിന് കാരണമായിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#asarudheen#cricket#kerala#sanju#sanju samson

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›