സഞ്ജുവിനെ എത്രയും വേഗം ഇന്ത്യൻ ടീമിലെടുക്കണമെന്ന് ഗംഭീർ; പ്രകടനം സെലക്ടർമാർ കാണുന്നില്ലേയെന്ന് തരൂർ

വിജയ് ഹസാരെ ട്രോഫിയിൽ ഗോവക്കെതിരെ ഡബിൾ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണ് വേണ്ടി ക്രിക്കറ്റ് ലോകം ഒന്നാകെ രംഗത്ത്. സഞ്ജുവിനെ എത്രയും വേഗം ഇന്ത്യൻ
 

വിജയ് ഹസാരെ ട്രോഫിയിൽ ഗോവക്കെതിരെ ഡബിൾ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണ് വേണ്ടി ക്രിക്കറ്റ് ലോകം ഒന്നാകെ രംഗത്ത്. സഞ്ജുവിനെ എത്രയും വേഗം ഇന്ത്യൻ ടീമിലെടുക്കണമെന്ന് മുൻ താരം ഗൗതം ഗംഭീർ ആവശ്യപ്പെട്ടു. അപാര കഴിവ് കൊണ്ട് പേസർമാർക്കെതിരെ പൊട്ടിത്തെറിക്കുന്ന സഞ്ജു എത്രയും വേഗം അവസരം അർഹിക്കുന്നുണ്ട് എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്

സഞ്ജുവിന്റെ കളി സെലക്ടർമാർ കാണുന്നില്ലേയെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ഗോവക്കെതിരായ മത്സരത്തിൽ 129 പന്തിൽ 212 റൺസാണ് താരം എടുത്തത്. 21 ഫോറും പത്ത് സിക്‌സറുകളും താരം കണ്ടെത്തി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്.