{"vars":{"id": "89527:4990"}}

സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൾ; ആ വമ്പൻ പ്രഖ്യാപനം ഇന്നുണ്ടാകുമോ
 

 

മലയാളി താരം സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൽ. ഐപിഎൽ താര കൈമാറ്റ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് സഞ്ജു 31ാം പിറന്നാൾ ആഘോഷിക്കുന്നത്. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് നടപടികൾ ഊർജിതമായി മുന്നോട്ടു പോകവെയാണ് ഇത്തവണത്തെ പിറന്നാൾ ദിനമെന്ന പ്രത്യേകത കൂടിയുണ്ട്

സഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ചെന്നൈ സൂപ്പർ കിംഗ്‌സ് ആ വമ്പൻ പ്രഖ്യാപനം നടത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. താരം ചെന്നൈയിൽ എത്തുമെന്നത് ഉറപ്പാണെന്നും സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നു. 

പിറന്നാൾ ദിനത്തിൽ സഞ്ജുവിന് ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹമാധ്യമങ്ങളിൽ ആശംസ നേർന്ന് എത്തിയതും ആരാധകർക്ക് പ്രതീക്ഷയാണ്. സഞ്ജുവിനെ പകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന് നൽകിയേക്കുമെന്നാണ് വിവരം