ഹോം › കായികം

ഐസിസി ടി20 റാങ്കിംഗിൽ വൻ നേട്ടമുണ്ടാക്കി സഞ്ജു സാംസൺ; ആദ്യ പത്തിൽ ജയ്‌സ്വാളും സൂര്യകുമാറും

By MJ Desk · 13 Nov 2024, 05:24 PM

ഐസിസി ടി20 റാങ്കിംഗിൽ മലയാളി താരം സഞ്ജു സാംസണ് വൻ നേട്ടം. 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 39ാം റാങ്കിലെത്തി. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും യശസ്വി ജയ്‌സ്വാളും മാത്രമാണുള്ളത്. സൂര്യകുമാർ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോൾ ജയ്‌സ്വാൾ ആറാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തായി ബൗളർമാരുടെ റാങ്കിംഗിൽ രവി ബിഷ്‌ണോയ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് രണ്ടാം സ്ഥാനത്തും സൂര്യകുമാർ മൂന്നാം സ്ഥാനത്തും ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലുമാണ് ജോസ് ബട്‌ലർ ആറാം സ്ഥാനത്തേക്ക് കയറി. റിതുരാജ് ഗെയ്ക്ക് വാദ് 14, ശുഭ്മാൻ ഗിൽ 29 എന്നീ റാങ്കുകളിലുണ്ട്. ഏകദിന റാങ്കിംഗിൽ ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്. രോഹിത് ശർമ രണ്ടാം സ്ഥാനത്തും ശുഭ്മാൻ ഗിൽ മൂന്നും വിരാട് കോഹ്ലി നാലാം സ്ഥാനത്തുമാണ്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#icc ranking#sanju samson

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›