സെഞ്ച്വറിയടിച്ച് സഞ്ജുവിന്റെ മധുര പ്രതികാരം; രഞ്ജി ട്രോഫിയിൽ കേരളം മികച്ച സ്‌കോറിലേക്ക്

തുടർച്ചയായ രണ്ട് ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയിട്ടും പ്ലെയിംഗ് ഇലവനിൽ സ്ഥാനം പിടിക്കാതെ പോയ നിരാശ രഞ്ജി ട്രോഫിയിൽ തീർത്ത് മലയാളി താരം സഞ്ജു സാംസൺ.
 

തുടർച്ചയായ രണ്ട് ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയിട്ടും പ്ലെയിംഗ് ഇലവനിൽ സ്ഥാനം പിടിക്കാതെ പോയ നിരാശ രഞ്ജി ട്രോഫിയിൽ തീർത്ത് മലയാളി താരം സഞ്ജു സാംസൺ. തുമ്പയിൽ ബംഗാളിനെതിരെ നടക്കുന്ന മത്സരത്തിൽ 154 പന്തിലാണ് സഞ്ജു മൂന്നക്കം തികച്ചത്.

154 പന്തിൽ 14 ഫോറും ഒരു സിക്‌സും സഹിതമാണ് സഞ്ജു സെഞ്ച്വറി തികച്ചത്. 43 റൺസുമായി റോബിൻ ഉത്തപ്പ സഞ്ജുവിനൊപ്പം ക്രീസിലുണ്ട്. മത്സരം 61 ഓവർ പിന്നിടുമ്പോൾ കേരളം
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ്.

രാഹുൽ, ജലജ് സക്‌സേന, സച്ചിൻ ബേബി എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാൻമാർ. 15 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ വീണ് പതറിയ കേരളത്തെ സഞ്ജുവും ഉത്തപ്പയും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇതിനകം 127 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.