സഞ്ജു ഇന്ത്യൻ ദേശീയ ടീമിൽ; മലയാളികൾക്കിത് അഭിമാന നിമിഷം

ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസൺ ടി20 ടീമിൽ ഇടം നേടി. മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ
 

ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസൺ ടി20 ടീമിൽ ഇടം നേടി. മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷഭ് പന്തും ടീമിലിടം പിടിച്ചിട്ടുണ്ട്

2015ൽ സഞ്ജു ഇന്ത്യൻ ടി20 ടീമിന് വേണ്ടി അരങ്ങേറിയിരുന്നു. സിംബാബ് വേക്കെതിരെ ഒരു മത്സരത്തിൽ കളിക്കുകയും ചെയ്തു. ടി20 പരമ്പരയിൽ നായകൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുക. അതേസമയം ടെസ്റ്റ് ടീമിനെ കോഹ്ലി തന്നെ നയിക്കും.

ടി20 ടീം: രോഹിത് ശർമ, ശിഖർ ധവാൻ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ, കൃനാൽ പാണ്ഡ്യ, ചാഹൽ, രാഹുൽ ചാഹർ, ദീപക് ചാഹർ, ഖലീൽ അഹമ്മദ്, ശിവം ദുബെ, ഷാർദൂൽ താക്കൂർ

ടെസ്റ്റ് ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജഡേജ, അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ശുഭം ഗിൽ, റിഷഭ് പന്ത്