ഹോം › കായികം

ഇനി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍!!!

By MJ News Desk · 26 Oct 2024, 09:05 PM

ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെതിരെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മക്കുമതെിരെ വ്യാപക വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിക്കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം റോബിന്‍ ഉത്തപ്പ സഞ്ജു സാംസണെ കുറിച്ച് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. ഇന്ത്യന്‍ ടീമിനായി സമീപകാലത്തു മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജുവിന്റെ സമയമാണ് വരാനിരിക്കുന്നതെന്നും വൈകാതെ നായകസ്ഥാനത്തും നമുക്കു അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്നും ഉത്തപ്പ വ്യക്തമാക്കുന്നു. ദേശീയ ടീമിനു വേണ്ടി അവസാനം കളിച്ച മല്‍സരത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി കേരളാ താരം കസറിയിരുന്നു. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിലാണ് സഞ്ജു സെഞ്ച്വറി കണ്ടെത്തിയത്. 47 ബോളില്‍ താരം വാരിക്കൂട്ടിയത് 111 റണ്‍സായിരുന്നു. ഇന്ത്യ വന്‍ മാര്‍ജിനില്‍ ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശുമായുള്ള ടി20 മല്‍സരത്തില്‍ തീപ്പൊരി സെഞ്ച്വറി വെറുമൊരു തുടക്കം മാത്രമാണെന്നും സഞ്ജു സാംസണിന്റെ മികച്ച ഇന്നിങ്സുകള്‍ ഇനി വരാനിരിക്കാന്‍ പോവുന്നതേയുള്ളൂവെന്നും റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടി.    

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#robin uthappa#sanju samson

ബന്ധപ്പെട്ട വാർത്തകൾ

പാകിസ്താനെ തകർത്ത് സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ; നീലപ്പടയ്ക്ക് പത്താം ചരിത്രക്കിരീടംഐപിഎൽ കരിയർ അവസാനിപ്പിച്ച് എം.എസ്. ധോണി; വിടവാങ്ങൽ മത്സരമില്ലാതെ പടിയിറക്കം: ഇനി സിഎസ്കെ മെന്റർഐസിസി തലപ്പത്ത് ജയ് ഷായ്ക്ക് രണ്ടാമൂഴം; ചെയർമാനായി എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുഅവസാന പന്തിൽ ആവേശജയം; പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് അണ്ടർ-19 ഏഷ്യാ കപ്പ് കിരീടംമെസിയില്ലാത്ത അർജന്റീനയ്ക്ക് ആദ്യ തോൽവി; പത്താം നമ്പർ കുപ്പായത്തിൽ ഇനി ആര്?ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; 89ന് ഓൾഔട്ട്, കിവീസിന് 244 റൺസിന്റെ കൂറ്റൻ വിജയം
പൂർണ്ണ പേജ് കാണുക ›