ബാറ്റിംഗ് വിസ്‌ഫോടനവുമായി സഞ്ജു: ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി; സച്ചിൻ ബേബിക്കും സെഞ്ച്വറി, കേരളത്തിന് പടുകൂറ്റൻ സ്‌കോർ

ഏകദിനത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. വിജയ് ഹസാരെ ട്രോഫിയിൽ ഗോവക്കെതിരെയാണ് കേരളാ താരങ്ങളുടെ തകർപ്പൻ പ്രകടനം. 125 പന്തിലാണ് സഞ്ജു
 

ഏകദിനത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. വിജയ് ഹസാരെ ട്രോഫിയിൽ ഗോവക്കെതിരെയാണ് കേരളാ താരങ്ങളുടെ തകർപ്പൻ പ്രകടനം. 125 പന്തിലാണ് സഞ്ജു ഡബിൾ സെഞ്ച്വറി തികച്ചത്. സഞ്ജു 212 റൺസുമായി പുറത്താകാതെ നിന്നു

10 സിക്‌സും 21 ഫോറും സഹിതമാണ് സഞ്ജു 212 റൺസ് എടുത്തത്. സച്ചിൻ ബേബിയും മത്സരത്തിൽ സെഞ്ച്വറി നേടി. സച്ചിൻ 127 റൺസെടുത്തു. സഞ്ജു-സച്ചിൻ കൂട്ടുകെട്ട് ലോക റെക്കോർഡും സ്വന്തമാക്കി. ലിസ്റ്റ് എ മത്സരങ്ങളിൽ ഏറ്റവും ഉയർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇവരുടേത്. ഇരുവരും ചേർന്ന് 337 റൺസാണ് അടിച്ചുകൂട്ടിയത്.