ഹോം › കായികം

ആസ്‌ത്രേലിയയിലേക്ക് ഏതായാലും ഇല്ല; ഇംഗ്ലണ്ടിനോട് മുട്ടാന്‍ സഞ്ജു ഉണ്ടായേക്കും

By MJ News Desk · 20 Nov 2024, 05:36 PM

ന്യൂഡല്‍ഹി: ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 ക്രിക്കറ്റില്‍ കൂറ്റന്‍ സെഞ്ച്വറിയോടെ ഇന്ത്യയുടെ അഭിമാന താരമായ സഞ്ജു സാംസണ്‍ ആസ്‌ത്രേലിയയിലേക്കുള്ള ടീമില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. ന്യൂസിലാന്‍ഡിനോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ ടീം തന്നെയാണ് ആസ്‌ത്രേലിയയിലേക്കും പറക്കുക. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള നിര്‍ണായക ടെസ്റ്റ് ക്രിക്കറ്റില്‍ 4-0 എന്ന രീതിയില്‍ പരമ്പര തൂത്തുവാരിയാല്‍ മാത്രമെ ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് പ്രതീക്ഷയുള്ളൂ. ഗൗതം ഗംഭീര്‍ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം നായക പദവിയില്‍ എത്തിയ സൂര്യകുമാറിന്റെ ശക്തമായ പിന്തുണയോട് കൂടിയാണ് സഞ്ജു കുട്ടി ക്രിക്കറ്റില്‍ അതിരുകളില്ലാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയത്. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമില്‍ ചെറിയ മാറ്റങ്ങളോടെയാകും ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലെ ടീമിനെ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷമാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്ക് വരുന്നത്. അവര്‍ ഇവിടെ ഏകദിന പരമ്പര കളിക്കുന്നുമുണ്ട്. ഇതോടെയാണ് സഞ്ജു ഈ ഫോര്‍മാറ്റിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യം ആരാധകര്‍ ഒന്നടങ്കം ഉയര്‍ത്തുന്നത്. സഞ്ജുവിന്റെ ഏകദിനത്തിലേക്കുള്ള മടങ്ങിവരവിന് തടസങ്ങള്‍ ഏറെയുണ്ട് എന്നത് വാസ്തവമാണ്. ഏറ്റവും വലിയ തടസം റിഷഭ് പന്തിന്റെ ഫോമാണ്. ഏകദിനത്തില്‍ ഒരുപക്ഷേ ടി20യെക്കാളും ഒരുപടി മുകളിലാണ് സഞ്ജുവിന്റെ കണക്കുകള്‍ ഉള്ളത്. അത് തന്നെയാണ് താരത്തെ ഈ ഫോര്‍മാറ്റില്‍ ഫേവറൈറ്റ് ആക്കുന്നതും.സഞ്ജു ഇതുവരെ 16 ഏകദിന മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഈ കാലയളവില്‍ 14 ഇന്നിംഗ്സുകളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സ് താരം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഒരു സെഞ്ചുറിയും 3 അര്‍ധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുള്ളത്. ഈ റെക്കോര്‍ഡ് താരത്തിന് തുണയാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#england#sanju samson#team india

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›