ഹോം › കായികം

ടീമില്‍ ഇടം വേണോ എങ്കില്‍ തടി കുറക്കണം; ഷമിക്ക് ബി സി സി ഐയുടെ മുന്നറിയിപ്പ്

By MJ News Desk · 28 Nov 2024, 05:48 PM

ഇന്ത്യയുടെ തീ പാറും ബോളറായ മുഹമ്മദ് ഷമിക്ക് ടീമില്‍ തിരിച്ചെത്താന്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. തടി കുറക്കാന്‍ താരം തയ്യാറായാല്‍ മാത്രമെ ആസ്‌ത്രേലിയന്‍ പര്യടനത്തിലും തുടര്‍ന്നുള്ള മത്സരങ്ങളിലും ഷമിയെ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ബി സി സി ഐ വ്യക്തമാക്കി. കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഷമി പരുക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു. വിശ്രമത്തിന് ശേഷം ബംഗാളിന് വേണ്ടി രഞ്ജി ട്രോഫിയിലൂടെയും പിന്നീട് മുഷ്താഖ് അലി ടി20 മത്സരത്തിലൂടെയും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. എന്നാല്‍, രഞ്ജിയിലെ പ്രകടനത്തിന് പുറമെ ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന മുഷ്താഖ് അലി കപ്പിലെ പ്രകടനം കൂടി വിലയിരുത്തുമെന്നും ബി സി സി ഐ വ്യക്തമാക്കി ബിസിസിഐക്കും ഇന്ത്യന്‍ കോച്ചിനും ഷമിയെ ടീമിലെടുക്കാനാവശ്യമായ തൃപ്തി നിലവില്‍ വന്നിട്ടില്ല. അത് വരണമെങ്കില്‍ ഷമിയുടെ ബോഡി ഫിറ്റാകണമെന്നാണ് അവര്‍ പറയുന്നത്. ഇതിനാണ് തടി കുറക്കണമെന്ന അടിയന്തര നിര്‍ദേശം ബോര്‍ഡ് മുന്നോട്ടുവെച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bcci#cricket#shami

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›