മലയാളികളുടെ സ്വകാര്യ അഹങ്കാരം സഞ്ജു സാംസണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ കാര്യങ്ങള്‍ കുഴഞ്ഞു മറഞ്ഞിരിക്കുകയാണ്. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയിലെ മുംബൈ താരവും ഇന്ത്യന്‍ ടീമില്‍ നേരത്തേ ഇടം നേടുകയും ചെയ്ത ശ്രേയസ് അയ്യറിന്റെ പ്രകടനമാണ് സഞ്ജുവിന് ഭീഷണിയാകുന്നത്. ഏകദിന ക്രിക്കറ്റില്‍ ഒരു ബാറ്റര്‍ക്ക് ഉണ്ടാകേണ്ട എല്ലാ അടക്കവും ഒതുക്കവും ഒത്തിണങ്ങിയ താരമാണ് താന്‍ എന്ന് തെളിയിക്കുന്നുണ്ട് ശ്രേയസ്. ഇത് സഞ്ജുവിനുള്ള ഒരു വെല്ലുവിളി കൂടിയാണ്.
ശ്രേയസിന്റെ ബാറ്റിംഗ് കണ്ടോ സഞ്ജൂ…ചാമ്പ്യന്‍സ് ട്രോഫി സ്വപ്‌നം പൂവണിയുമോ…?
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin