{"vars":{"id": "89527:4990"}}

ശ്രേയസ് അയ്യരുടെ പരുക്ക് ഗുരുതരം; ആന്തരിക രക്തസ്രാവവും, ഐസിയുവിൽ പ്രവേശിപ്പിച്ചു
 

 

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ പരുക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ പരുക്ക് ഗുരുതരമെന്ന് വിവരം. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. അലക്‌സ് ക്യാരിയെ പുറത്താക്കാനായി പിന്നോട്ടി ഓടി ക്യാച്ച് ചെയ്യുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യർക്ക് പരുക്കേറ്റത്

ഡ്രസിംഗ് റൂമിലേക്ക് തിരികെ പോയ ശ്രേയസിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തി. അണുബാധ തടയേണ്ടതിനാൽ രോഗം ഭേദമാകുന്നതുവരെ ഏഴ് ദിവസം അദ്ദേഹം നിരീക്ഷണത്തിൽ തുടരുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു

നിലവിൽ ശ്രേയസിന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യർക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.