ഇനി ദാദ നയിക്കും: സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റു

ബിസിസിഐ പ്രസിഡന്റായി ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയിൽ നടന്ന ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്. ബിസിസിഐയുടെ 39ാം പ്രസിഡന്റാണ്
 

ബിസിസിഐ പ്രസിഡന്റായി ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയിൽ നടന്ന ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്. ബിസിസിഐയുടെ 39ാം പ്രസിഡന്റാണ് ഗാംഗുലി

പത്ത് മാസമാണ് ഗാംഗുലിയുടെ ഭരണകാലാവധി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ അരുൺ ധുമാൽ ട്രഷററുമാണ്.

ബ്രിജേഷ് പട്ടേലാണ് ഐപിഎൽ ചെയർമാൻ. കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു