വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; ഡികോക്കിന് അർധ സെഞ്ച്വറി
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു. നിലയുറപ്പിക്കും മുമ്പ് ആദ്യ വിക്കറ്റ് വീണെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്ക കളം പിടിക്കുകയായിരുന്നു. മത്സരം 21 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിലാണ്
സ്‌കോർ 1 ൽ നിൽക്കെ അവർക്ക് ഓപണർ റയൻ റക്കിൽട്ടണെ പൂജ്യത്തിന് നഷ്ടമായിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച ക്വിന്റൻ ഡികോക്കും നായകൻ ടെംബ ബവുമയും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 67 പന്തിൽ 48 റൺസെടുത്ത ബവുമയെ ജഡേജ പുറത്താക്കുകയായിരുന്നു
56 പന്തിൽ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 64 റൺസുമായി ഡികോക്ക് ക്രീസിലുണ്ട്. മാത്യു ബ്രീറ്റ്‌സ്‌ക് ആണ് മറുവശത്ത്. ഇരു ടീമും ഓരോ മത്സരം വീതം ജയിച്ച് നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യക്ക് ഏകദിന പരമ്പര കൂടി നഷ്ടമാകുമോയെന്ന ഭീതിയിലാണ് ആരാധകർ