രണ്ടാമിന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കക്ക് രക്ഷയില്ല; 91 റൺസെടുക്കുമ്പോഴേക്കും 7 വിക്കറ്റുകൾ വീണു
കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് രണ്ടാമിന്നിംഗ്‌സിലും ബാറ്റിംഗ് തകർത്ത. രണ്ടാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലാണ്. 91 റൺസ് എടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകൾ വീണത്. സ്പിന്നർമാരാണ് രണ്ടാമിന്നിംഗ്‌സിൽ കൂടുതൽ നാശം വിതച്ചത്
രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു. ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവുമ 29 റൺസുമായും കോർബിൻ ബോസ്‌ക് ഒരു റൺസുമായും ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കക്ക് നിലവിൽ 63 റൺസിന്റെ ലീഡായി. നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സിൽ 189 റൺസിന് അവസാനിച്ചിരുന്നു.
ദക്ഷിണാഫ്രിക്ക ഒന്നാമിന്നംഗ്‌സിൽ 159 റൺസിനാണ് പുറത്തായത്. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 189ന് പുറത്താകുകയായിരുന്നു. ഇന്ത്യക്കായി കെഎൽ രാഹുൽ 39 റൺസും റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ 27 വീതം വിക്കറ്റുകളും വീഴ്ത്തി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സിമോൻ ഹാർമർ നാല് വിക്കറ്റും മാർകോ ജാൻസൻ 3 വിക്കറ്റുമെടുത്തു