ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ
Nov 22, 2025, 09:09 IST
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരുക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സായ് സുദർശനും അക്‌സർ പട്ടേലിന് പകരം നിതീഷ് കുമാർ റെഡ്ഡിയും ടീമിലെത്തി.
ഗില്ലിന്റെ അഭാവത്തിൽ റിഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഒരു മാറ്റമുണ്ട്. കോർബിൻ ബോഷിന് പകരം സെനുരൻ മുത്തുസ്വാമി കളിക്കും. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സമനില ആക്കണമെങ്കിൽ ഈ ടെസ്റ്റിൽ വിജയം അനിവാര്യമാണ്
ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ധ്രുവ് ജുറേൽ, റിഷഭ് പന്ത്, നിതീഷ്‌കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്