സ്പാനിഷ് ലീഗ് കിരീടം റയൽ മാഡ്രിഡിന്; സ്വന്തമാക്കിയത് 34ാം ലാ ലിഗ കിരീടം

സ്പാനിഷ് ലീഗ് കിരീടം റയൽ മാഡ്രിഡിന്. രണ്ട് സീസണുകളുടെ ഇടവേളക്ക് ശേഷമാണ് ലാ ലീഗയിൽ റയൽ ചാമ്പ്യൻമാരാകുന്നത്. 2016-17 സീസണിലാണ് റയൽ അവസാനമായി കിരീടം നേടിയത്. ഇത്തവണ
 

സ്പാനിഷ് ലീഗ് കിരീടം റയൽ മാഡ്രിഡിന്. രണ്ട് സീസണുകളുടെ ഇടവേളക്ക് ശേഷമാണ് ലാ ലീഗയിൽ റയൽ ചാമ്പ്യൻമാരാകുന്നത്. 2016-17 സീസണിലാണ് റയൽ അവസാനമായി കിരീടം നേടിയത്. ഇത്തവണ ലീഗിൽ ഒരു മത്സരം ബാക്കി നിൽക്കെയാണ് കിരീട നേട്ടം

വിയ്യാ റയലിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ ജയിച്ചതോടെയാണ് കിരീടം സ്വന്തമാക്കിയത്. ബദ്ധവൈരികളായ ബാഴ്‌സലോണ ഓസാസുനയോട് പരാജയപ്പെടുകയും ചെയ്തു.

37 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് റയലിനുള്ളത്. വിയ്യാ റയലിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകളും നേടിയത്. കരിം ബെൻസേമയാണ്. ലീഗിൽ താരത്തിന്റെ ഗോൾ നേട്ടം 21 ആയി.