ലാലീഗയിൽ റയലിന് തകർപ്പൻ ജയം; വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് ജയം. വലൻസിയക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് റയലിന്റെ ജയം. വലൻസിയയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ആദ്യ പകുതി ഗോൾ
 

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് ജയം. വലൻസിയക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് റയലിന്റെ ജയം. വലൻസിയയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടന്നത്.

ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയുടെ അവസാന 30 മിനിറ്റിലാണ് റയലിന്റെ മൂന്ന് ഗോളുകളും പിറന്നത്. കരീം ബെൻസേമ രണ്ട് ഗോളുകൾ സ്വന്തമാക്കി. ഏറെകാലത്തിന് ശേഷം തിരിച്ചെത്തിയ മാർക്കോ അസൻസിയോ ഒരു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു

61ാം മിിറ്റിൽ ഹസാർഡിന്റെ പാസിൽ നിന്ന് ബെൻസേമയാണ് ആദ്യം സ്‌കോർ ചെയ്തത്. 74ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അസെൻസിയോ ഇറങ്ങിയ മിനിറ്റിൽ തന്നെ ഗോൾ സ്വന്തമാക്കി. 86ാം മിനിറ്റിൽ അസെൻസിയോയുടെ പാസിൽ നിന്ന് ബെൻസേമ തന്റെ രണ്ടാം ഗോളും റയലിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.

29 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുള്ള റയൽ ലീഗിൽ രണ്ടാം സ്ഥാനത്താണ്. 64 പോയിന്റുമായി ബാഴ്‌സയാണ് ഒന്നാം സ്ഥാനത്ത്‌